മാധവം. 60

 


മാധവം. 60
======
1969 ൽ നിന്നു തുടങ്ങിയ ഈ യാത്ര അറുപതാമത്തെ ഭാഗത്തിലെത്തുമ്പോൾ 2006 ലേയ്ക്ക് കടക്കുകയാണ്. നമുക്ക് 2006 ലെ സിനിമാവിശേഷങ്ങളിലേയ്ക്ക് കടക്കാം.
വർഷം : 2006
ബിജു ദേവസ്യ കഥയെഴുതിയ മൂന്നു ചിത്രങ്ങളിൽ രണ്ടാമത്തേതാണ് രാവണൻ.
സംവിധായകൻ ജോജോ കെ വർഗീസ്. ഈ ചിത്രംകൂടാതെ 2014 ൽ പുറത്തിറങ്ങിയ ‘നീയും പിന്നെ ഞാനും’ എന്നൊരു ചിത്രംകൂടി ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2019 ഒക്ടോബർ 1 ന് അദ്ദേഹം നിര്യാതനായി.
മധുസാറിനെക്കൂടാതെ കലാഭവൻ മണി, മധു വാര്യർ, നിഷാന്ത് സാഗർ, സുധീഷ്, ജഗതി, രാജൻ പി ദേവ്, ലിസി ജോസ് തുടങ്ങി വലിയൊരു താരനിര ഈ ചിത്രത്തിലുണ്ട്.
ഈ സിനിമയിൽ മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മധുസാർ എത്തുന്നത്.
ഇതിൽ ‘ചിറകുള്ള ചെറുപ്പം’ എന്നുതുടങ്ങുന്ന ഒരു ഗാനമാണുള്ളത്. കൈതപ്രം എഴുതി എം. ജയചന്ദ്രൻ സംഗീതം നൽകി വിധു പ്രതാപും സംഘവും ആലപിച്ചു.
കഥ : സജീവൻ. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമാണിത്. മൊത്തം നാലു ചിത്രങ്ങൾക്ക് സജീവൻ കഥയെഴുതിയിട്ടുണ്ട്.
സംവിധായകൻ : അനിൽ സി മേനോൻ. അദ്ദേഹം ‘ബെൻജോൺസൺ’ ഉൾപ്പടെ 5 ചിത്രങ്ങളാണ് സംവിധാനം ചെയ്തിട്ടുള്ളത്.
സുരേഷ്ഗോപിയുടെ ആക്‌ഷൻ ചിത്രങ്ങളിലൊന്നാണിത്. ‘മാളിയേക്കൽ ഔസേപ്പച്ചൻ’ എന്ന കഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിച്ചത്.
നെടുമുടി, തിലകൻ, വിജയരാഘവൻ തുടങ്ങി അനേകം താരങ്ങൾ അഭിനയിച്ച ചിത്രം.
കൈതപ്രം എഴുതി ദീപക്ദേവ് സംഗീതം നൽകിയ മൂന്നു ഗാനങ്ങളിൽ യേശുദാസും രചന ജോണും ചേർന്നുപാടിയ “ഒരുകോടി മംഗളം വരമരുളി..” എന്നു തുടങ്ങുന്ന ഗാനം ശ്രദ്ധേയമായി.
ജോസ് നെട്ടയം കഥയെഴുതി സംവിധാനംചെയ്ത ഏകചിത്രം. തിരക്കഥ, സംഭാഷണം : രാജു മാവുങ്കൽ. അദ്ദേഹത്തിന്റെയും ഒരേയൊരു ചിത്രമാണിത്.
മധുസാർ അവതരിപ്പിച്ച സ്വാമിജി എന്ന കഥാപാത്രത്തോടൊപ്പം, ജഗദീഷ്, കെ പി എ സി ലളിത, ജഗതി ശ്രീകുമാര് ,ജഗന്നാഥവർമ്മ,രാജ് കുമാർ,ജെയിംസ് ചാക്കോ ,കോന്നി ഗോപകുമാർ,രാജേന്ദ്രൻ തുടങ്ങിയവരും ഈ ചിത്രത്തിലുണ്ട്.
ബിജു ഭാസ്കർ രചിച്ച് സഞ്ജീവ് ലാൽ സംഗീതം നൽകിയ രണ്ടു ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്.
വർഷം 2007
ചിത്രകാരനും ശില്പിയുമായ എം എ വേണു കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പന്തയക്കോഴി. 1994 ൽ തന്റെ ആദ്യചിത്രമായ ചകോരത്തിലൂടെ നവാഗതസംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിയ വ്യക്തിയാണ് വേണു. ആ ചിത്രത്തിലെ അഭിനയത്തിന് ശാന്തികൃഷ്ണയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും കിട്ടിയിരുന്നു.
റാഫി – മെക്കാർട്ടിൻ കൂട്ടുകെട്ട് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബഡാ സാബ് എന്നൊരു കഥാപാത്രമായാണ് മധുസാർ എത്തുന്നത്.
റാഫി – മെക്കാർട്ടിനും മോഹൻലാലും ഒന്നിച്ച ആദ്യ ചിത്രം.
മോഹൽലാൽ, ജഗതി, പാർവതി മിൽട്ടൻ, സ്ഥടികം ജോർജ്ജ്, ഭീമൻ രഘു തുടങ്ങിയ ഒരുപാട് താരങ്ങൾ അഭിനയിച്ച ചിത്രം.
ഈ ചിത്രം 'മഞ്ജുനാഥ ബിഎ എൽഎൽബി' എന്ന പേരിൽ കന്നഡയിലേക്കും 'നാൻ സ്റ്റൈൽ വീരു' എന്ന പേരിൽ തെലുങ്കിലേക്കും റീമേക്ക് ചെയ്യപ്പെട്ടു.
വയലാർ ശരച്ചന്ദ്രവർമ്മ എഴുതി അലക്സ്പോൾ സംഗീതം നൽകിയ ആറു ഗാനങ്ങളും ശ്രദ്ധേയമായവ.
ഇതിൽ ചിത്രയും സംഗീതാ ശ്രീകാന്തും ചേർന്നുപാടിയ “ചെല്ലത്താമരേ..” (രാഗം : ആഭേരി) എന്നു തുടങ്ങൂന്ന ഗാനവും വൃന്ദാവന സാരംഗ രാഗത്തിൽ ചിട്ടപ്പെടൂത്തിയ “മഴവില്ലിൻ..” എന്ന ഗാനവും വളരെ പ്രശസ്തമായി.
വർഷം 2008
ഡോ. പ്രസന്നകുമാർ സംവിധാനം ചെയ്ത ഏക ചിത്രം. ഇതിലെ ഗാനങ്ങളും അദ്ദേഹമാണ് എഴുതിയത്.
മധുസാറിനെക്കൂടാതെ ശങ്കർ, ഇന്ദ്രൻസ്, കൊച്ചുപ്രേമൻ മുതലായവരും ഈ ചിത്രത്തിലുണ്ട്. കുട്ടികൾക്ക് ആസ്വദിക്കാവുന്ന രീതിയിൽ റോബോട്ടിന്റെയും കുട്ടികളുടേയും കഥപറയുന്ന ചിത്രമാണിത്.
ഇതിലെ മൂന്നു ഗാനങ്ങൾക്ക് സംഗീതം നൽകിയത് നെടുങ്കുന്നം ശ്രീദേവാണ്.
ബി. ഉണ്ണികൃഷ്ണൻ കഥയും തിരക്കഥയുമെഴുതി സംവിധാനംചെയ്ത ചിത്രമാണ് മാടമ്പി.
മോഹൻലാൽ നായകനായുള്ള ഈ ചിത്രത്തിൽ മധുസാർ ജഡ്ജിന്റെ വേഷത്തിൽ ഒരു അതിഥിതാരമായാണ് എത്തുന്നത്.
കാവ്യാമാധവൻ, സുരാജ്, ജഗതി, ശ്രീരാമൻ, ഇന്നസെന്റ്, സിദ്ദിക്ക് തുടങ്ങിയൊരു നീണ്ട താരനിരയുണ്ട് ഈ ചിത്രത്തിൽ.
ഗിരീഷ് പുത്തഞ്ചേരി എഴുതി എം ജയച്ചന്ദ്രൻ സംഗീതം നൽകിയ മൂന്നു മികച്ച ഗാനങ്ങളോടൊപ്പം അനിൽപനച്ചൂരാൻ രചിച്ച് മോഹൻ‌ലാൽ പാടിയ ഒരു കവിതയും ഈ ചിത്രത്തിലുണ്ട്.
എല്ലാ ഗാനങ്ങളും ശ്രദ്ധേയമായി. എം ജയച്ചന്ദ്രന് സംഗീതസംവിധാനത്തിനും ശങ്കർ മഹാദേവന് “ കല്യാണക്കച്ചേരി പാടാമെടീ..” (രാഗം: ബിലഹരി) എന്ന ഗാനത്തിന് മികച്ച ഗായകനുമുള്ള സംസ്ഥാന അവാർഡുകൾ ഈ ചിത്രം നേടിക്കൊടൂത്തു.
മറ്റു ഗാനങ്ങൾ: ഗിരീഷ് പുത്തഞ്ചേരിയുടെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായ “അമ്മ മഴക്കാറിനു കൺ നിറഞ്ഞു..” (യേശുദാസ്, ശ്വേതാമോഹൻ), രാഗം :ഹിന്ദോളം. ( രാഗം നവ ഖൗൻസ് എന്ന് ‘മലയാളം സംഗീതം’ വെബ് സൈറ്റിൽ കാണുന്നു.)
“എന്റെ ശാരികേ.. “ (സുദിപ് കുമാർ, രൂപ)
എം എ നിഷാദ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ചിത്രം. സാമൂഹ്യപ്രസക്തിയുള്ള കുറച്ച് ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകനാണ് എം എ നിഷാദ്. പ്രശസ്ത കഥാകൃത്തായ സുസ്മേഷ് ചന്ദ്രോത്തിന്റെ വയനാട്ടിലെ കർഷകരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്ത ‘പകൽ’ ആണ് ആദ്യചിത്രം. മകളെ നഷ്ടമായ അച്ഛന്റെ കഥപറയുന്ന ‘വൈരം’, മാലിന്യപ്രശ്നം പറയുന്ന ‘നഗരം’ എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്.
ഈ ചിത്രത്തിൽ മധുസാറിനൊപ്പം സുരേഷ്ഗോപി, തിലകൻ, രാജൻ പി ദേവ് തുടങ്ങി വലിയൊരു താരനിരയുണ്ട്.
രണ്ടു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ഗിരീഷ് പുത്തഞ്ചേരി എഴുതി ബിജിബാൽ സംഗീതം നൽകി യേശുദാസും മഞ്ജരിയും ചേർന്നുപാടിയ ‘പൂവേ മെഹബൂബേ…’ എന്നു തുടങ്ങൂന്ന ഗാനവും ബാലചന്ദ്രൻ തെക്കന്മാർ എഴുതി അൽഫോൻസ് ജോസഫ് സംഗീതം നൽകി നിൻസി വിൻസന്റ് പാടിയ ഒരു അറബിഗാനവും.
മലയാളചലച്ചിത്ര വേദിയിലെ ഒട്ടുമിക്ക നടീനടന്മാരും അഭിനയിച്ച ചിത്രം. മലയാള ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ അമ്മയ്ക്ക് ധനസമാഹരണാർത്ഥമായ് നിർമ്മിച്ച ഈ ചിത്രത്തിൽ അഭിനേതാക്കൾ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചിരിക്കുന്നത്.
സംവിധാനം ജോഷി.
കഥ, തിരക്കഥ, സംഭാഷണം : കെ ഉദയകൃഷ്ണയും സിബി കെ തോമസും ചേർന്ന്.
ഈ ചിത്രത്തിൽ ജസ്റ്റിസ് വിശ്വനാഥമേനോൻ എന്ന കഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിക്കുന്നത്.
ഗിരീഷ് പുത്തഞ്ചേരി എഴുതിയ മൂന്നു ഗാനങ്ങൾ. രണ്ടെണ്ണം സുരേഷ് പീറ്റേഴ്സും ഒരെണ്ണം ബേണി ഇഗ്നേഷ്യസും സംഗീതം നൽകി.
ജയൻ പൊതുവാൾ സംവിധാനംചെയ്ത ഈ ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.
ഓ. എൻ. വി, ഏഴാച്ചേരി രാമചന്ദ്രൻ, പ്രൊഫ. മാധവപ്പണിക്കർ, പ്രസാദ് പിഷാരടി, രാജു ജോർജ്ജ് എന്നിവരെഴുതിയ ഏഴു ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്. എഡ്വിൻ ഏബ്രഹാം, ജേക്സ് ബിജോയ് എന്നിവരാണ് സംഗീത സംവിധായകർ.
അഫ്‌സല്, അമൃത, ജി വേണുഗോപാല്, ഹരിദാസ്, മഞ്ജരി, രഞ്ജിനി ജോസ്, റിമി ടോമി, എസ് ജാനകി, ഷാനി, സോണി നടേശ് ശങ്കർ എന്നിവരാണ് ഗായകർ.
നമ്മുടെ ഈ യാത്ര 2008 വരെ എത്തിനിൽക്കുന്നു.
മധുസാറിന്റെ ഈ ചരിത്രയാത്രയുടെ ബാക്കി ഭാഗങ്ങളിലൂടെ നമുക്കീ യാത്ര തുടരാം..
അതിനായി കാത്തിരിക്കുക, കൂടെയുണ്ടാവുക.
വര, എഴുത്ത് : പ്രദീപ്

Comments

Popular Posts