Skip to main content

Posts

Featured

മാധവം. 63

  മാധവം. 63   2010 വരെയുള്ള മധുസാറിന്റെ ചിത്രങ്ങളെപ്പറ്റിയാണ് നമ്മൾ പറഞ്ഞുനിർത്തിയത്.   വർഷം 2011   2011 ലെ ചിത്രങ്ങളിലേയ്ക്ക് നമുക്ക് കടക്കാം. അക്കൊല്ലം നാല് ചിത്രങ്ങളുടെ ഭാഗമായി, മധുസാർ.   #ആഗസ്റ്റ്_15 ഷാജി കൈലാസ് സംവിധാനം ചെയ്ത ഒരു പൊളിറ്റിക്കൽ ത്രില്ലർ ആണ് ആഗസ്റ്റ് 15. എസ് എൻ സ്വാമി കഥയും തിരക്കഥയും സംഭാഷണവുമെഴുതി. ഇതിലെ ഡോക്ടർ ജോൺ എന്ന കഥാപാത്രത്തെയാണ് മധുസർ അവതരിപ്പിച്ചത്. മമ്മൂട്ടി   , നെടുമുടി വേണു   , ശ്വേത മേനോൻ , മേഘ്ന രാജ് , സിദ്ദിഖ്   , ജഗതി ശ്രീകുമാര്‍   , സായികുമാർ , ലാലു അലക്സ് , ഹരിശ്രീ അശോകൻ , ബാലചന്ദ്രൻ ചുള്ളിക്കാട്‌   , തലൈവാസൽ വിജയ് , പൂജപ്പുര രവി , മായാ മൌസുമി , കുണ്ടറ ജോണി , കൃഷ്ണ , കോഴിക്കോട് നാരായണൻ നായർ , എസ്‌ആർ രഞ്ജിത് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.   സുനിത പ്രൊഡക്‌ഷൻസ് നിർമ്മിച്ച ഈ ചിത്രത്തിൽ ഗാനങ്ങളൊന്നുമില്ല.   # ലക്കി _ ജോക്കേഴ്‌സ്   ‘മാനത്തെ കൊട്ടാരം’ ഉൾപ്പടെ 14 സിനിമകൾ സംവിധാനം ചെയ്ത സുനിൽ (വിശ്വചൈതന്യ) സംവിധാനം നിർവഹിച്ച ഈ ഹാസ്യചിത്രത്തിന്റെ കഥ സുനിലും...

Latest posts

മാധവം -62

മാധവം. 61