മാധവം. 52

 


മാധവം. 52
1984 ലെ ആറു ചിത്രങ്ങളിലൂടെ നമ്മൾ സഞ്ചരിച്ചുകഴിഞ്ഞു. ശേഷിക്കുന്ന ആറു ചിത്രങ്ങൾ നോക്കാം
‘ഇത്തിരിപ്പൂവേ ചുവന്നപൂവേ’ യിൽ ഭരതന്റെ അസിസ്റ്റന്റായിരുന്ന പോൾബാബു കഥയെഴുതിയ ചിത്രമാണിത്. ഭരതന്റെ ‘സന്ധ്യമയങ്ങുംനേരം’ എന്ന സിനിമയുടെ കഥയും ഇദ്ദേഹത്തിന്റേതായിരുന്നു. മൂന്ന് സിനിമകളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതിയത് കലൂർ ഡെന്നിസ് ആണ്.
ജോഷിയാണ് സംവിധായകൻ.
മധുസാറിന്റെ അഡ്വ. രാജശേഖരൻ എന്ന കഥാപാത്രത്തിനൊപ്പം മമ്മൂട്ടി, എം ജി സോമൻ, ശ്രീവിദ്യ, സുമലത, ജഗതി തുടങ്ങിയവരും ഈ ചിത്രത്തിലുണ്ട്.
പൂവച്ചൽ ഖാദർ എഴുതി രവീന്ദ്രൻ സംഗീതം നൽകിയ നാലു ഗാനങ്ങളിൽ അമൃതവർഷിണി രാഗത്തിൽ ചിട്ടപ്പെടുത്തി, യേശൂദാസ് പാടിയ “മാനം പൊന്മാനം..” എന്നു തുടങ്ങുന്ന ഗാനം ശ്രദ്ധേയമായി.
കാനം ഈ ജെ യുടെ കഥയ്ക്ക് പാപ്പനംകോട് ലക്ഷ്മണൻ തിരക്കഥയും ആലപ്പി ഷെറീഫ് സംഭാഷണവുമെഴുതി പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത ചിത്രം.
മധുസാറിനെക്കൂടാതെ മമ്മൂട്ടി, സീമ, മേനക, രോഹിണി, തിലകൻ, ബാലൻ കെ നായർ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്.
ചുനക്കര രാമൻ‌കുട്ടി എഴുതി ശ്യാം ഈണംനൽകിയ നാലുഗാനങ്ങൾ യേശുദാസ്, സുശീല എന്നിവർ പാടി.
കലൂർഡെന്നിസാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത്.
സംവിധായകൻ - ജോഷി
സാധാരണ ജോഷിചിത്രങ്ങളെപ്പോലെതന്നെ പ്രേംനസീർ, മധു, എം ജി സോമൻ, മമ്മൂട്ടി, സുമലത, ശ്രീവിദ്യ, ശോഭന, സുകുമാരി എന്നിവരുൾപ്പടെ ഒട്ടുമിക്ക താരങ്ങളുമുള്ള ഒരു മൾട്ടിസ്റ്റാർ ചിത്രമാണ് അലകടലിനക്കരെ.
നാലുഗാനങ്ങളിൽ രണ്ടെണ്ണം പൂവച്ചൽ ഖാദറും രണ്ടെണ്ണം മങ്കൊമ്പ് ഗോപാലകൃഷ്ണനുമെഴുതി. സംഗീതം ഗംഗൈ അമരൻ.
സി എൽ ജോസിന്റെ ‘മണൽക്കാടുകൾ’ എന്ന നാടകത്തെ അധികരിച്ച് ജോൺ പോൾ തിരക്കഥയും സംഭാഷണവുമെഴുതി കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ചിത്രമാണ് ‘അറിയാത്ത വീഥികൾ’.
ഈ ചിത്രത്തിന്റെ സംവിധാനസഹായി ജോർജ്ജ് കിത്തുവാണ്. അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സംവിധാനത്തിൽ ഒന്നാംറാങ്കോടെ പുറത്തുവന്നയാളാണ് ജോർജ്ജ് കിത്തു. ഭരതന്റെ മിക്ക ചിത്രങ്ങളിലും സഹസംവിധായകനായിരുന്നു. സേതുമാധവന്റെ ‘ആരോരുമറിയാതെ’യിലും ഈ ചിത്രത്തിലും അദ്ദേഹം സഹസംവിധായകനായി. 1992 ൽ ലോഹിതദാസിന്റെ തിരക്കഥയിൽ ‘ആധാരം’ എന്ന ചിത്രത്തിലൂടെ സഹസംവിധായകനായി. ആ ചിത്രം മുരളിക്ക് അക്കൊല്ലത്തെ നല്ലനടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടൂത്തു. ഇതുവരെ ഒൻപതു ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
എം എസ് വിശ്വനാഥൻ സംഗീതം നൽകിയ രണ്ടു ഗാനങ്ങളിലൊന്ന് പി ഭാസ്കരനും ഒരെണ്ണം പൂവച്ചൽ ഖാദറുമാണ് രചിച്ചത്.
പുഷ്പരാജന്റെ കഥയ്ക്ക് പാപ്പനംകോട് ലക്ഷ്മണൻ തിരക്കഥയും സംഭാഷണവുമെഴുതി ബേബി സംവിധാനംചെയ്ത ചിത്രം.
മധു, പ്രേംനസീർ, മോഹൻലാൽ, ശ്രീവിദ്യ, ജലജ, മാധവി തുടങ്ങിയവരാണ് മുഖ്യതാരങ്ങൾ
പൂവച്ചൽ ഖാദർ, കെ ജെ ജോയ് കൂട്ടൂകെട്ടിന്റെ മൂന്ന് ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്.
ഒരു സമ്പൂർണ്ണ ബാലചന്ദ്രമേനോൻ ചിത്രം. കഥ, തിരക്കഥ, സംഭാഷണം, നിർമ്മാണം, സംവിധാനം, മുഖ്യവേഷം എന്നിവകൂടാതെ ശ്രീവിദ്യയോടൊപ്പം ഒരു ഗാനവും ഇദ്ദേഹം ആലപിച്ചിരിക്കുന്നു.
മധു, ഭരത് ഗോപി, ശ്രീവിദ്യ, കാർത്തിക, വേണു നാഗവള്ളി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ബിച്ചു തിരുമല എഴുതി എ ടി ഉമ്മർ സംഗീതം നൽകിയ മൂന്നുഗാനങ്ങളിൽ
“ആന കൊടുത്താലും കിളിയേ..” എന്നു തുടങ്ങുന്നഗാനം ശ്രീവിദ്യയും ബാലചന്ദ്രമേനോനുംചേർന്ന് ആലപിച്ചു.
മറ്റു രണ്ടു ഗാനങ്ങൾ വേണുനാഗവള്ളിയും ആലപിച്ചു,
ഇതോടെ 1984 ലെ പന്ത്രണ്ടു ചിത്രങ്ങൾ പൂർത്തിയാവുന്നു.
1985ൽ ഒൻപതു മികച്ച ചിത്രങ്ങൾ. അവയുമായി മടങ്ങിവരാം.
അതുവരെ കാത്തിരിക്കുക.
ഈ യാത്ര നമുക്കൊരുമിച്ച് തുടരാം.
വര, എഴുത്ത് : പ്രദീപ്

Comments

Popular Posts