മാധവം. 49

 

മാധവം. 49
1982 ൽ അഞ്ചു ചിത്രങ്ങളിൽ മാത്രമാണ് മധുസാർ അഭിനയിച്ചത്.
ആ ഒരു കൊല്ലം മാത്രമാണ് പത്തിൽ താഴെ ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചത്.
ഇനിയങ്ങോട്ടുള്ള കൊല്ലങ്ങളിൽ മലയാള സിനിമയുടെ എണ്ണത്തിൽ വരുന്ന കുറവും ഒരു കാരണമാവാം.
1982 ലെ ആ അഞ്ചു ചിത്രങ്ങളിലൂടെ നമുക്ക് കടന്നുപോവാം.
കലൂർ ഡെന്നിസ് കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ ചിത്രമാണ് ആയുധം.
ശ്രീ രാജേഷ് ഫിലിംസിനുവേണ്ടി ആർ എസ് പ്രഭു നിർമ്മിച്ച ചിത്രം.
പി ചന്ദ്രകുമാറിന്റെ സംവിധാനം.
മധുസാറിന്റെ സത്യപാലൻ എന്ന കഥാപാത്രത്തിന്റെ ജോടിയായി കെ ആർ വിജയയാണ് ഈ ചിത്രത്തിലുള്ളത്. അന്നത്തെ മിക്കവാറും എല്ലാ മുൻനിര താരങ്ങളും ഈ ചിത്രത്തിലുണ്ട്.
ഈ ചിത്രത്തിന്റെ സഹ സംവിധായകനായ സത്യൻ അന്തിക്കാട് ആണ് ഇതിലെ നാലു ഗാനങ്ങൾ എഴുതിയത്. സംഗീതം നൽകിയത് എ ടി ഉമ്മർ. ഈ ചിത്രത്തിൽ പാടിയതിനുശേഷം എൽ ആർ ഈശ്വരി മലയാളത്തിൽ വേറെ ഗാനങ്ങൾ ആലപിച്ചിട്ടില്ല.
ഗാനലേഖനം തരംഗിണി സ്റ്റുഡിയോയിലാണ് നിർവഹിച്ചത്.
കലൂർ ഡെന്നിസ് തിരക്കഥയും സംഭാഷണവുമെഴുതിയ ഈ ചിത്രത്തിന്റെ സംവിധായകൻ ജോഷിയാണ്.
മധു,എം ജി സോമന്,ജഗതി ശ്രീകുമാര്,ശങ്കരാടി ,രവികുമാർ,ശ്രീപ്രിയ ,മെർലി,മാസ്റ്റർ സുരേഷ് എന്നിവരാണ് മുഖ്യഅഭിനേതാക്കൾ. മധുസാർ ഈ ചിത്രത്തിൽ കേണൽ രാംകുമാർ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
ജഗൻ പിക്ചേഴ്സിന്റെ ബാനറിൽ വി സി ജോർജ്ജ് (അപ്പച്ചൻ) ആണ് ഈ ചിത്രം നിർമ്മിച്ചത്. 1980 ൽ ചാമരം എന്ന ഭരതൻ ചിത്രം നിർമ്മിച്ചുകൊണ്ടാണ് ജഗൻ പിക്ചേഴ്സിന്റെ തുടക്കം. തുടർന്ന് രക്തം, ദശരഥം, യോദ്ധ, പഞ്ചാബിഹൗസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളടക്കം പതിനഞ്ച് ചിത്രങ്ങളാണ് ജഗൻ പിക്ചേഴ്സ് പുറത്തിറക്കിയത്.
ആർ കെ ദാമോദരന്റെ വരികൾക്ക് തെലുങ്ക് സംഗീത സംവിധായകനായ സത്യം ഈണം പകർന്ന നാലു ഗാനങ്ങളാണ് ഈ ചിത്രത്തിൽ. ‘ചുവന്ന പുഷ്പങ്ങൾ’ എന്ന ചിത്രമാണ് മലയാളത്തിൽ സത്യം സംഗീതസംവിധാനം നിർവ്വഹിച്ച ആദ്യ ചിത്രം. ഏഴ് സിനിമകളിലായി പതിമൂന്നു ഗാനങ്ങളാണ് അദ്ദേഹം മലയാളത്തിൽ ആകെ സംഗീതം നൽകിയിട്ടുള്ളത്.
അക്കാലത്ത് ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ചിത്രമാണ് പടയോട്ടം.
അലക്സാണ്ട്രേ ഡ്യുമയുടെ “ദി കൌണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ“ എന്ന നോവലിന്റെ മലയാള രുപാന്തരമാണ് ഈ ചിത്രം.
ഇന്ത്യയിലെ ആദ്യത്തെ 70 എം എം ചിത്രമാണിത്. അതുവരെ സിനിമാസ്കോപ്പ് 70എം എം ലേക്ക് ബ്ലോ അപ് ചെയ്ത് 6 ട്രാക്ക് സൌണ്ട് (ഡോൾബി) സിസ്റ്റത്തോടെ പ്രൊജക്ട് ചെയ്യുകയായിരുന്നു ഇന്ത്യയിൽ പതിവ്.
നവോദയയുടെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ച ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. സംവിധാനം ജിജോ പുന്നൂസ്. അപ്പച്ചന്റെ മകനായ ജിജോ പുന്നൂസ്, ഭാര്യ എന്ന സിനിമയിലെ ബാലതാരമായാണ് സിനിമയിലെത്തുന്നത്. തുടർന്ന് കുറച്ചു ചിത്രങ്ങളിൽക്കൂടി അഭിനയിച്ചു. 1980 ൽ ‘തീക്കടൽ’ എന്ന സിനിമയിൽ സഹസംവിധായകനായി. പടയോട്ടമാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായ ആദ്യ ചിത്രം. 1984 ൽ ഇന്ത്യയിലെ ആദ്യ 3ഡി ചിത്രമായ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ അദ്ദേഹം സംവിധാനം ചെയ്തു. 1987 ൽ കുട്ടിച്ചാത്തൻ ഡി ടി എസ് ചിത്രമാക്കി പുറത്തിറക്കി. 1991 ൽ ‘ബൈബിൾ കി കഹാനിയാം” എന്ന ടെലിവിഷൻ പരമ്പരയും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലുകളായ ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്.
ഉദയായ്ക്കുവേണ്ടി സ്ഥിരം വടക്കൻ പാട്ടുകഥകൾ എഴുതിയിട്ടുള്ള നടൻ ഗോവിന്ദൻ കുട്ടിതന്നെയാണ് പടയോട്ടത്തിനും തിരക്കഥയും സംഭാഷണവുമെഴുതിയത്.
ഈ ചിത്രത്തിനുവേണ്ടി നവോദയയിൽ നിർമ്മിച്ച പടുകൂട്ടൻ സെറ്റുകൾ അന്ന് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒഴുകുന്ന ഒരു കൊട്ടാരംതന്നെ ഈ ചിത്രത്തിനുവേണ്ടി നിർമ്മിച്ചെടുത്തു.
രാമചന്ദ്രബാബുവാണ് ഈ ചിത്രത്തിന്റെ ക്യാമറാമാൻ എങ്കിലും കപ്പൽ രംഗങ്ങളും മറ്റ് സാഹസികരംഗങ്ങളും ചിത്രീകരിച്ചത് പ്രശസ്ത ഛായാഗ്രാഹകൻ ജെ വില്യംസ് ആയിരുന്നു. കപ്പൽ രംഗങ്ങളിൽ ഈ ചിത്രത്തിന്റെ തിരക്കഥാസഹായിയായിരുന്ന പ്രിയദർശനും പ്രവർത്തിച്ചിരുന്നതായി പറയപ്പെടുന്നു.
ഈ ചിത്രത്തിൽ മധുസാർ ദേവരാജരാജൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. 1964 ൽ തച്ചോളി ഒതേനനിലെ പയ്യംപള്ളി ചന്തുവിനെ അവതരിപ്പിച്ചശേഷം അത്തരം ഒരു കഥാപാത്രത്തെ പിന്നീട് അവതരിപ്പിക്കുന്നത് പടയോട്ടത്തിലാണ്.
പ്രേംനസീറും മമ്മൂട്ടിയും മോഹൻലാലുമുൾപ്പടെ മലയാളത്തിലെ അന്നത്തെ ഒട്ടുമിക്ക താരങ്ങളും അണിനിരന്ന ചിത്രം. പുതു തലമുറയും പഴയ തലമുറയും ഒരുമിച്ചുചേർന്ന ഒരു ചിത്രമെന്ന പ്രത്യേകതയുമുണ്ട്. മമ്മൂട്ടി ഈ ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു. മോഹൻലാൽ മമ്മൂട്ടിയുടെ മകനായി അഭിനയിച്ച ചിത്രം എന്നതും ഒരു സവിശേഷതയാണ്.
കാവാലം നാരായണപ്പണിക്കർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയത് ഗുണസിങ് ആണ്.
മുന്നു ഗാനങ്ങളാൺ ഈ ചിത്രത്തിലുള്ളത്.
“ആഴിക്കങ്ങേക്കരയുണ്ടോ..” രാഗം : ആഹരി (യേശുദാസ്)
“താതെയ്യത്തോം..”(വാണീ ജയറാമും സംഘവും)
“നിരത്തീ, ഓരോ കരുക്കൾ..” (വാണിജയറാമും സംഘവും)
മലയാള സിനിമാചരിത്രത്തിൽ ഇടം നേടിയ ഒരു ചിത്രമാണ് പടയോട്ടം.
കൊച്ചിൻ ഹനീഫയുടെ കഥയ്ക്ക് പാപ്പനംകോട് ലക്ഷ്മണൻ തിരക്കഥയും സംഭാഷണവുമെഴുതി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ആരംഭം.
മധുസാറിനെക്കൂടാതെ പ്രേംനസീർ ഉൾപ്പടെയുള്ള പ്രമുഖതാരങ്ങളെല്ലാം അഭിനയിച്ച ചിത്രമാണിത്.
പൂവച്ചൽ ഖാദർ എഴുതിയ നാലുഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
ഈ നാലു ഗാനങ്ങളും നാല് വ്യത്യസ്ത സംഗീതസംവിധായകരാണ് സംഗീതം നൽകിയതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
കെ ജെ ജോയ്, ശങ്കർ ഗണേശ്, എ ടി ഉമ്മർ, ശ്യാം എന്നിവരാണ് ആ സംവിധായകർ.
1982 ൽ മധുസാർ നിർമ്മാതാവായ ഏക ചിത്രമാണിത്.
മലയാള മനോരമ, മംഗളം വാരികകളിലൂടെ പ്രശസ്തനായ സുധാകർ മംഗളോദയമാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത്.
പി.ചന്ദ്രകുമാർ സംവിധാനം ചെയ്തു. സത്യൻ അന്തിക്കാട് ഈ ചിത്രത്തിന്റെ സഹ സംവിധായകനായിരുന്നു.
ഉമാ ആർട്ട് സ്റ്റുഡിയോയുടെ ബാനറിലാണ് ഈ ചിത്രം പൂർത്തിയാക്കിയത്.
പ്രശസ്ത ശബ്ദലേഖകൻ ദേവദാസ് ആണ് ഈ ചിത്രത്തിന്റെ ശബ്ദലേഖനം നിർവഹിച്ചത്.
സത്യൻ അന്തിക്കാട് എഴുതി എം ജി രാധാകൃഷ്ണൻ സംഗീതം നൽകിയ മൂന്ന് മനോഹരഗാനങ്ങൾ ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.
ഗായികയായി കെ എസ് ചിത്ര അരങ്ങേറ്റം കുറിച്ച വർഷമാണിത്.
കെ എസ് ചിത്രയുടെ ആദ്യ ഹിറ്റ് ഗാനം “രജനീ പറയൂ..” ഈ ചിത്രത്തിലേതാണ്.
മറ്റ് ഗാനങ്ങൾ :
“ഓ മൃദുലേ, ഹൃദയമുരളിയിലൊഴുകി വാ…” (യേശുദാസ്) രാഗം: കാപി
“പ്രണയവസന്തം, തളിരണിയുമ്പോൾ…” (യേശുദാസ്, കെ എസ് ചിത്ര)
മധുസാർ ഏറ്റവും കുറച്ചു ചിത്രങ്ങളിലഭിനയിച്ച ഒരു വർഷമാണ് 1982. പക്ഷേ മികച്ച ചിത്രങ്ങളാണ് ഈ അഞ്ചെണ്ണവും. എണ്ണത്തിലെ ഈ കുറവ് താല്ക്കാലികമായിരുന്നു.
1983 ൽ കാത്തിരിക്കുന്നത് 15 ചിത്രങ്ങളാണ്.
അവയുടെ വിശേഷങ്ങളുമായി മടങ്ങിവരാം.
അടുത്ത ഭാഗത്തിന് ഒരു പ്രത്യേകതകൂടിയുണ്ട് –
മാധവത്തിന്റെ അൻപതാം ഭാഗം!
കാത്തിരിക്കുക.
ഈ യാത്ര നമുക്കൊരുമിച്ച് തുടരാം…
അൻപതാം ഭാഗവുമായി മടങ്ങിവരാം..
വര, എഴുത്ത് : പ്രദീപ്

Comments

Popular Posts