മാധവം. 61

 


മാധവം. 61
2008 ലെ ചിത്രങ്ങളിലാണ് നമ്മൾ കഴിഞ്ഞ ഭാഗം അവസാനിപ്പിച്ചത്. ഇനി 2009 ലെ ചിത്രങ്ങളിലേയ്ക്ക് കടക്കാം.
വർഷം : 2009
തിരുനക്കര ഫിലിംസിനുവേണ്ടി പ്രസാദ് വാളാഞ്ചേരി സംവിധാനം ചെയ്ത ചിത്രമാണ് പെരുമാൾ.
മധുസാറിനെക്കൂടാതെ ജഗതി ശ്രീകുമാര്, സീമ മണിയൻപിള്ള രാജു, റിയാസ് ഖാൻ, ബാബു ആന്റണി, ലക്ഷ്മി ശർമ, കല്പ്പന,ടി പി മാധവൻ, മോഹൻ അയിരൂർ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
കളപ്പുരയ്ക്കൽ മത്തായിച്ചൻ എന്ന കഥാപാത്രത്തിനാണ് ഈ ചിത്രത്തിൽ മധുസാർ ജീവൻ നൽകിയത്.
രാജീവ് ആലുങ്കൽ എഴുതി ഗിരീഷ് നാരായണൻ (സൂര്യനാരായണൻ) സംഗീതം നൽകിയ അഞ്ചു ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്. ഗിരീഷ് നാരായണൻ സംഗീത സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത്.
നരേൻ ദൈവനായഗം കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത തമിഴ് ചിത്രം.
മധുസാറിനൊപ്പം സന്ദീപ്, രൂപശ്രീ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
വിശ്വനാഥൻ എന്ന കഥാപാത്രത്തെയാണ് മധുസാർ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്.
സംഗീത സംവിധാനം – കാർത്തിക് രാജ
2009 ലെ ശ്രദ്ധേയമായ ഒരു ചിത്രമാണ് പാസഞ്ചർ. ഈ ചിത്രം അവതരണംകൊണ്ടൂം പ്രമേയംകൊണ്ടും ശ്രദ്ധേയമായി.
ഐ ടി രംഗത്തുനിന്നും സിനിമയിലേയ്ക്കുവന്ന രഞ്ജിത് ശങ്കറാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്തത്. അദ്ദേഹത്തിന്റെ ആദ്യചിത്രമാണിത്.
പത്താംക്ലാസ് വിദ്യാർത്ഥിയായിരിക്കെ, തനിക്ക് സിനിമയ്ക്ക് കഥയെഴുതാൻ താല്പ്പര്യമുണ്ടെന്നു കാണിച്ച് ലോഹിതദാസിന് കത്തയച്ചയാളാണ് രഞ്ജിത് ശങ്കർ. പിന്നീട് എഞ്ചിനീയറിങ് ബിരുദധാരിയായി ഐ ടി രംഗത്തു ജോലിചെയ്യവേയാണ് പാസഞ്ചർ സിനിമയുടെ സംവിധായകനാവുന്നത്. അപ്പോഴേക്കും ലോഹിതദാസ് ജീവിതത്തിന്റെതന്നെ അരങ്ങൊഴിഞ്ഞുപോയിരുന്നെങ്കിലും പാസഞ്ചറിലൂടെ തിരക്കഥയ്ക്കുള്ള ആദ്യ ലോഹിതദാസ് പുരസ്കാരം നേടാൻ കഴിഞ്ഞത് കാലം ഒരുക്കിയ ഒരു മധുരമായൊരു അംഗീകാരമെന്ന് കരുതാം.
മധുസാറിനെക്കൂടാതെ ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ ദിലീപ് ,മം‌മ്ത മോഹൻ‌ദാസ്, ശ്രീനിവാസൻ, ജഗതിശ്രീകുമാര് , ഹരിശ്രീഅശോകൻ, നെടുമുടി വേണു , സോനാനായർ, മണിക്കുട്ടൻ, ലക്ഷ്മി ശർമ, ശ്രീജിത്ത് രവി, അനൂപ് ചന്ദ്രൻ തുടങ്ങിയവരാണ്.
അനിൽ പനച്ചൂരാൻ എഴുതി ബിജിബാൽ സംവിധാനംചെയ്ത രണ്ടു ഗാനങ്ങളും ‘കർമ്മണ്യേ വാധികാരസ്‌തേ..” എന്നുതുടങ്ങുന്ന, വ്യാസവിരചിതമായ ഭഗവദ്ഗീതയിലെ (സാംഖ്യയോഗഃ – ശ്ലോകം 47) ശ്ലോകവുമാണ് ഈ ചിത്രത്തിലുള്ളത്. നിഷാദ്, വിനീത് ശ്രീനിവാസൻ എന്നിവരാണ് ഗായകർ.
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം : ബെന്നി ആശംസ. ഛായാഗ്രാഹകനായ ബെന്നിയുടെ രണ്ടാമത്തെ സംവിധാനസംരംഭമാണ് ഈ ചിത്രം.
മധുസാറിന്റെ വളരെ വ്യത്യസ്തമായ, ഒരുപാട് മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോവുന്ന, ഒരു നായക കഥാപാത്രമാണിത്. അദ്ദേഹത്തോടൊപ്പം ഈ ചിത്രത്തിൽ ജഗതി ശ്രീകുമാർ, സലീം കുമാർ, ഇന്ദ്രൻസ്, മൈഥിലി റോയ്, ഊർമിള ഉണ്ണി, എം എം രാമചന്ദ്രൻ എന്നിവരും അഭിനയിക്കുന്നു.
ഈ ചിത്രത്തിലെ അഞ്ചു ഗാനങ്ങളിൽ രണ്ടെണ്ണം നിർമ്മാതാവായ പ്രഭാകരൻ നറുക്കരയും ഒരെണ്ണം വയലാർ ശരത്ചന്ദ്രവർമ്മയും, മറ്റു രണ്ടു ഗാനങ്ങൾ കെ എസ് ഹരിലാൽ, അപർണ്ണ കരിമ്പിൽ എന്നിവരും എഴുതി.
നാലു ഗാനങ്ങളുടെ സംഗീതസംവിധാനം വിജയ് കൃഷ്ണ നിർവ്വഹിച്ചു. ഒരു ഗാനത്തിന് നവാഗതനായ സാജു സംഗീതം നൽകി.
2010 മുതലുള്ള ചിത്രങ്ങളുമായി അടുത്ത ഭാഗത്ത് യാത്രതുടരാം..
അതുവരെ കാത്തിരിക്കുക.
വര, എഴുത്ത് : പ്രദീപ്

Comments

Popular Posts